ചിലവന്നൂർ കായൽ കൈയേറ്റ കേസ്: ജയസൂര്യയോട് ഹാജരാകാന്‍ കോടതി


ജയസൂര്യ| Photo: പ്രവീൺകുമാർ വി.പി

മൂവാറ്റുപുഴ: എറണാകുളം കൊച്ചുകടവന്ത്രയിൽ ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും സ്ഥാപിച്ച കേസിൽ നടൻ ജയസൂര്യ അടക്കം കുറ്റാരോപിതരായ നാലുപേരും ഡിസംബർ 29-ന് കോടതിയിൽ ഹാജരാകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. എറണാകുളം വിജിലൻസ് യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥരെയും ജയസൂര്യയെയും വിചരണ ചെയ്യുന്നത്.

സ്ഥലം കൈയേറി നിർമാണം നടത്തിയ നടൻ ജയസൂര്യ, കെട്ടിടത്തിന്റെ പ്ലാനിന് അനുമതി നൽകിയ ഉദ്യോഗസ്ഥ പി.ജി. ഗിരിജാദേവി, പരിശോധന നടത്തിയ കെ.പി. രാമചന്ദ്രൻ നായർ, നിയമം പരിഗണിക്കാതെ പ്ലാൻ നൽകിയ ആർക്കിടെക്ട് എൻ.എം. ജോർജ് എന്നിവരാണ് ഹാജരാകേണ്ടത്. ഉദ്യോഗസ്ഥർ മറ്റു രണ്ടുപേരുമായി ചേർന്ന് സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢാലോചന നടത്തിയതായും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമാണം നടത്തിയതും കായൽ പുറമ്പോക്ക് കൈയേറി എന്നതുമാണ് ജയസൂര്യക്കെതിരേയുള്ള കുറ്റം. ആദ്യം എഫ്.ഐ.ആറിൽ കുറ്റാരോപിതരായിരുന്ന കൊച്ചി കോർപ്പറേഷൻ മുൻ സെക്രട്ടറി രാജു, മുൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എൻ.എം. ജോർജ് എന്നിവരെ കുറ്റകൃത്യത്തിൽ പങ്കില്ലെന്നു കണ്ട് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

2016 ഫെബ്രുവരിയിലാണ് കളമശ്ശേരി സ്വദേശി ജി. ഗിരീഷ്ബാബു നൽകിയ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. 3.7 സെന്റ് സ്ഥലം െെകയേറിയെന്നാണ് കണ്ടെത്തിയത്.

Content Highlights: Actor Jayasurya backwater encroachment case court asks actor to appear


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented