നഷ്ടം വരുത്തിയത് ജയ്, നടനെതിരെ പരാതി


സിനിമയുടെ റിലീസ് വൈകാന്‍ കാരണം ജയ്‌ന്റെ അലംഭാവമാണെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു

ലൂണ്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ നായകന്‍ ജയ്‌ക്കെതിരെ പരാതിയുമായി നിര്‍മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും.

ജയ്, അഞ്ജലി, ജനനി അയ്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബലൂണ്‍ ഡിസംബര്‍ 29 നാണ് പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ജയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സിനിമയുടെ റിലീസ് വൈകാന്‍ കാരണം ജയ്‌ന്റെ അലംഭാവമാണെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഒരു വര്‍ഷം മുന്‍പാണ് ചിത്രം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ജയ് കൃത്യമായി സെറ്റില്‍ വരികയോ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. ജയ് കാരണം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് സഹിക്കേണ്ടി വന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ജയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡൂസേഴ്‌സ് കൗണ്‍സിലിനെയും നിര്‍മാതാക്കള്‍ സമീപിച്ചു കഴിഞ്ഞു. തങ്ങളുടെ ബാധ്യത തീര്‍ക്കാതെ മറ്റൊരു ചിത്രം ചെയ്യാന്‍ നടനെ അനുവദിക്കരുതെന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Content HIghlights: Producers against actor Jai, Balloon Movie producers against Jai, Balloon Movie release

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented