മനീഷയ്ക്ക് ഇനി ധൈര്യമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാം; സഹായവുമായി നടൻ ജയ്


യു.പി.എസ്.സി പഠനത്തിനാവശ്യമായ എല്ലാ പുസ്തകങ്ങളും വാങ്ങി നൽകിയതിന് പുറമേ ഭാവിയിൽ എല്ലാ സഹായവും മനീഷയ്ക്ക് ജയ് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. 

മനീഷയ്ക്കൊപ്പം ജയ്, ജയ് | ഫോട്ടോ: ഐ.എ.എൻ.എസ്, www.facebook.com/JaiActor/photos

യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജൂനിയർ ആർട്ടിസ്റ്റിന് സഹായവുമായി തമിഴ്നടൻ ജയ്. മനീഷ പ്രിയദർശിനി എന്ന നടിക്കാണ് ജയ് സഹായവുമായെത്തിയത്. കളവാണി എന്ന ചിത്രത്തിൽ വിമൽ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ സഹോദരിയായി എത്തിയത് മനീഷയായിരുന്നു.

അഭിനയത്തിനിടെയാണ് മനീഷ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ അവസാനവർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയാണ് മനീഷ. എന്നെങ്കിലുമൊരിക്കൽ തന്റെ മകൾ ഐ.എ.എസുകാരിയാവുമെന്ന പ്രതീക്ഷയിലാണ് മനീഷയുടെ അമ്മ. മനീഷയാകട്ടെ ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാനുള്ള പ്രയത്നത്തിലും.

പഠനത്തിന് കയ്യിൽ പണമില്ലാതിരുന്ന സാഹചര്യത്തിലാണ് അവർ ജയ് യെ സമീപിക്കുന്നത്. യു.പി.എസ്.സി പഠനത്തിനാവശ്യമായ എല്ലാ പുസ്തകങ്ങളും വാങ്ങി നൽകിയതിന് പുറമേ ഭാവിയിൽ എല്ലാ സഹായവും മനീഷയ്ക്ക് ജയ് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

ബദ്രി സംവിധാനം ചെയ്ത പട്ടാമ്പൂച്ചിയാണ് ജയ് അഭിനയിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം. സുന്ദർ സി, ഹണി റോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Content Highlights: Actor Jai, Jai lends helping hand to junior artiste, Pattampoochi Movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented