ഇന്ദ്രൻസ് | ഫോട്ടോ: എസ്.എൽ. ആനന്ദ് | മാതൃഭൂമി
വലുതോ ചെറുതോ ആകട്ടെ, കിട്ടുന്ന വേഷം മനോഹരമാക്കി കയ്യടി നേടുന്ന താരമാണ് ഇന്ദ്രൻസ്. നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഉടൽ എന്ന ത്രില്ലർ ചിത്രമാണ് ഇന്ദ്രൻസിന്റേതായി ഇനി ഇറങ്ങാനുള്ളത്. ചിത്രത്തിനുവേണ്ടി സംഘട്ടനരംഗങ്ങൾ ചെയ്ത അനുഭവം ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍ എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ദ്രൻസ് പോസ്റ്റ് ചെയ്തു.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ എന്നിവരാണ് മറ്റഭിനേതാക്കൾ. സിനിമയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോജ് പിള്ള ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം. മെയ് മാസം ഇരുപതിന് ചിത്രം തിയേറ്ററുകളിൽ എത്തും.
പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹനിർമ്മാതാക്കൾ. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പി ആർ ഓ - ആതിര ദിൽജിത്ത്.
Content Highlights: actor indrans about his fight scenes in udal movie, ratheesh raghunandan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..