'അമ്മ'യ്ക്കുവേണ്ടി സിദ്ദിഖ്, ബാബുരാജ് എന്നിവർ റീത്ത് സമർപ്പിക്കുന്നു | ഫോട്ടോ: മാതൃഭൂമി
അത്താണി: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഹരീഷ് പേങ്ങന് ജന്മനാടിന്റെ ആദരാഞ്ജലി. കരൾ രോഗം മൂലമായിരുന്നു അന്ത്യം. ജന്മനാടായ തുരുത്തിശ്ശേരിയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം എത്തിച്ചതു മുതൽ നാട്ടുകാരും കലാ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരും അടക്കം നൂറുകണക്കിന് പേരെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
‘അമ്മ’യ്ക്കു വേണ്ടി സിദ്ദിഖ്, ബാബുരാജ് എന്നിവർ റീത്ത് സമർപ്പിച്ചു. നടന്മാരായ ബിജുക്കുട്ടൻ, സിജു വിൽസൺ, ജോജു ജോർജ്, സിനോജ് അങ്കമാലി തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ബെന്നി ബഹനാൻ എം.പി., അൻവർ സാദത്ത് എം.എൽ.എ., മുൻ മന്ത്രി എസ്. ശർമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.വി. കുഞ്ഞ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വീട്ടുവളപ്പിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൂത്ത മകൻ ഋഷി ചിതയ്ക്ക് തീ കൊളുത്തി.
Content Highlights: actor harish pengan passed away, harish pengan movies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..