യഥാർത്ഥ വിസ്മയം, അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും; മോഹൻലാലിനെ പുകഴ്ത്തി ഹരീഷ് പേരടി


എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും.

ഹരീഷ് പേരടി മോഹൻലാലിനൊപ്പം | ഫോട്ടോ: www.facebook.com/hareesh.peradi.98

മോഹൻലാലിനെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. അഭിനയത്തിലും മനുഷ്യത്വത്തിലും യഥാർത്ഥ വിസ്മയമാണ് മോഹൻലാലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും ഹരീഷ് പേരടി പങ്കുവെച്ചിട്ടുണ്ട്.

എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു...അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും...തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ എന്നാണ് ഹരീഷ് പേരടി എഴുതിയത്.

എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും. എം.ടി വാസുദേവൻ നായർ രചിച്ച പഴയ ചിത്രത്തിൽ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രത്തെയാണ് ഹരീഷ് പേരടി അവതരിപ്പിക്കുന്നത്. ജോസ് പ്രകാശിന്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കുന്നതിന്റെയും എം.ടി. വാസുദേവൻ നായരെ വീട്ടിൽപ്പോയി കണ്ടതിന്റെയും ചിത്രങ്ങൾ നേരത്തേ താരം പോസ്റ്റ് ചെയ്തിരുന്നു.

സന്തോഷ് ശിവനാണ് ഛായാ​ഗ്രഹണം. തൊമ്മൻകുത്ത് പുഴയിൽ ചങ്ങാടം തുഴയുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Content Highlights: hareesh peradi praising mohanlal, olavum theeravum movie, priyadarshan, mt vasudevan nair

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented