താരസംഘടനയായ അമ്മയുടെ പുതിയ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് നടന്‍ ഹരീഷ് പേരടി. സംഘടനയില്‍ അടിമുടി മാറ്റം വരുമെന്നും ഉപാധ്യക്ഷ സ്ഥാനത്ത് വനിതകളെ നിയമിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

മാറ്റത്തിനായി സമരം ചെയ്ത പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരെ അഭിനന്ദിച്ച ഹരീഷ് പേരടി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ കൂടി ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രത്യശിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.

hareesh peradi

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സ്ത്രീ സൗഹൃദമായ ഇങ്ങനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍... ഇങ്ങനെ ഒരു തീരുമാനത്തിലേക്കെത്താന്‍ സംഘടനക്കുള്ളില്‍ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാര്‍വതി തിരുവോത്ത്, റീമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയ സഹോദരിമാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.... ട്രാന്‍സ് ജെന്‍ഡേഴ്‌സായ കൂട പിറപ്പുകള്‍ക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമതിയായി വളരാന്‍ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു... അമ്മേ അമ്മക്ക്ത് പറ്റും.... എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങള്‍ മക്കളുണ്ട് കൂടെ....

hareesh peradi

Content Highlights: actor hareesh peradi appreciates parvathy rima ramya nambeesan for making changes in amma