'യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു, ഇപ്പോൾ വായിക്കുന്നത് മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ'


അടുത്തിടെ നാലാംമുറ എന്ന സിനിമക്ക് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു.

ഗുരു സോമസുന്ദരം | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ ഒരു വഴിതിരിവ് ആയി മാറുകയുംതമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിനു മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ നേടി കൊടുക്കുകയും ചെയ്തു. ഒരുപിടി മലയാള സിനിമകളിൽ ഇനി അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകും.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് അടുത്ത റീലീസ്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ. അടുത്തിടെ നാലാംമുറ എന്ന സിനിമക്ക് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ആ വീഡിയോ പകർത്തിയത്. ഇപ്പോഴിതാ മലയാളം വായിക്കാൻ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം ഗുരു സോമസുന്ദരം പങ്ക് വയ്ക്കുന്ന ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാൻ പഠിച്ചത് എന്നും വായിക്കാൻ പഠിച്ച ശേഷം മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ അനായാസമായി മാറി എന്നും ഗുരു വിഡിയോയിൽ പറയുന്നു. മലയാള പുസ്തകങ്ങൾ വായിക്കാറുണ്ടെന്നു പറയുന്ന ഗുരു നിലവിൽ സൂപ്പതാരം മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ എന്ന പുസ്തകമാണ് വായിക്കുന്നത് എന്നും വിഡിയോയിൽ പറഞ്ഞു.

Content Highlights: actor guru somasundaram studying to read malayalam, gurumukham written by mohanlal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented