
'ജാൻ എ മൻ' പോസ്റ്റർ
നടൻ ഗണപതിയുടെ സഹോദരൻ ചിദംബരം എസ്.പി സംവിധാനം ചെയ്യുന്ന ചിത്രം 'ജാൻ എമൻറെ' പൂജ നടന്നു. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഷോൺ ആന്റണി, ഗണേഷ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലാൽ, അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, ബേസിൽ ജോസഫ്, ഗണപതി, സിദ്ധാർത്ഥ് മേനോൻ, റിയ സൈറ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ജയരാജ്, രാജീവ് രവി, കെ.യു മോഹനൻ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്ന ചിദംബരം എസ്.പിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണിത്. ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി,. ചിദംബരം, ഗണപതി, സപ്നേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ബിജിബാൽ സംഗീത സംവിധാനവുo കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്ന ഈ സിനിമയുടെ നിർമ്മാണ നിർവഹണം പി.കെ ജിനു ആണ് നിർവഹിക്കുന്നത്. സഹ നിർമ്മാതാക്കൾ സലാം കുഴിയിലും സജിത്ത് കുമാറും.പി ആർ ഒ - ആതിര ദിൽജിത്ത്.
Content Highlights : Actor Ganapathi brother Chithambaram Debut Movie Jaan A Man Pooja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..