ഫർദീൻ ഖാൻ| Photo: https:||www.instagram.com|p|CIabZ-hA8-N|
രണ്ടായിരത്തിന്റെ തുടക്കത്തിൽ ബോളിവുഡിൽ വലിയ തരംഗം സൃഷിച്ച നടനാണ് ഫർദീൻ ഖാൻ. ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ ഫിറോസ് ഖാന്റെ മകനാണ് ഫർദീൻ ഖാൻ. പിതാവിന്റെ പാത പിന്തുടർന്ന് 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിതാവ് ഫിറോസ് ഖാനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഇത് ബോക്സ് ഓഫിസിൽ ഒരു ശരാശരി ചിത്രമായിരുന്നു.
2005 ൽ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രം വിജയമായതോടെ ഫർദീൻ ശ്രദ്ധനേടി. പിന്നീട് തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടതോടെ 2010 ന് ശേഷം അഭിനയത്തിൽ നിന്ന് അദ്ദേഹം വിടവാങ്ങി. വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യറെടുപ്പിലാണ് ഫർദീൻ ഖാനെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
ശരീരഭാരം കുറച്ച് താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ വെെറലാവുകയാണ്. സിനിമയിൽ നിന്ന് മാറി നിന്ന സമയത്ത് ശരീരഭാരം കൂടിയതിന്റെ പേരിൽ കടുത്ത ബോഡി ഷെയ്മിങ് നേരിട്ട നടനാണ് അദ്ദേഹം. പരിഹസിക്കുന്നവരെ ഗൗനിക്കുന്ന സ്വഭാവം തനിക്കില്ലെന്നും എനിക്ക് എന്റെ ശരീരത്തയോർത്ത് നാണക്കേടല്ല, മറിച്ച് അഭിമാനം മാത്രമേയുള്ളുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlights: actor Fardeen Khan Make over, weigh loss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..