വിജയകാന്ത് (ഫയൽ ചിത്രം)|ഫോട്ടോ:മാതൃഭൂമി
ചെന്നൈ: നടനും ഡി.എം.ഡി.കെ. അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുകയാണ്. 2020 സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നടന്റെ നില ഗുരുതരമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ഡി.എം.ഡി.കെ. വൃത്തങ്ങള്‍ നിഷേധിച്ചു. പതിവായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിച്ചതെന്ന് പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഡോക്ടര്‍മാര്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി നീരീക്ഷിക്കുകയാണെന്നും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Content Highlights: Actor DMK leader Vijayakanth admitted to hospital in Chennai
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..