ലാലും സുരേഷ് കൃഷ്ണയും. ലാലിന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ചെടുത്ത ചിത്രം
നടനായും സംവിധായകനായും നിർമാതാവായും ഗായകനായുമെല്ലാം മലയാളികളുടെ മനസിൽക്കയറിയ താരമാണ് ലാൽ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അദ്ദേഹം സാന്നിധ്യമറിയിച്ചു. ഏറെ കാലമായുള്ള നടന്റെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.
കഴിഞ്ഞദിവസമായിരുന്നു ലാലിന്റെ പിറന്നാൾ. എന്നെങ്കിലുമൊരിക്കൽ ദുബായിലെ ബുർജ് ഖലീഫയ്ക്ക് സമീപംവെച്ച് പിറന്നാൾ ആഘോഷിക്കണമെന്നൊരു ആഗ്രഹം താരത്തിനുണ്ടായിരുന്നു. ആ ആഗ്രഹമാണ് സുഹൃത്തുക്കളെല്ലാം ചേർന്ന് നടത്തിക്കൊടുത്തത്.

കേക്ക് മുറിച്ച് ചങ്ങാതിമാർക്കൊപ്പം ലാൽ തന്റെ പിറന്നാൾ ആഘോഷിച്ചു. നടൻ സുരേഷ് കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ലളിതമായ ജന്മദിനാഘോഷം നടന്നത്. ദുബായിലെ വ്യവസായികളായ സലാം, സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
അച്ചു വിജയൻ സംവിധാനം ചെയ്ത വിചിത്രമാണ് ലാൽ അഭിനയിച്ച് മലയാളത്തിൽ അടുത്തിടെ പുറത്തുവന്ന ചിത്രം. തമിഴിൽ പൊന്നിയിൻ സെൽവൻ, തെലുങ്കിൽ ദി വാരിയർ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018, ഗോപിചന്ദ് മാലിനേനി നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡി എന്നിവയാണ് ലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Content Highlights: actor director lal birthday celebration at burj khalifa, sureshkrishna and friends
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..