കൊച്ചി: പലതവണ റിലീസ് മാറ്റിവെച്ച ദിലീപ് ചിത്രം 'രാമലീല' ഈ മാസം 28ന് തിയേറ്ററിലെത്തും. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഫെയ്‌സ്ബുക്കിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെച്ചത്. പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്.

ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വ്യാഴാഴ്ചയാണ് ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുക. ഇത് നാലാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കുന്നത്.