ഐ.എസ്.ആര്.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന് നമ്പിനാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന് ദിലീപ്. 'അഭിനന്ദനങ്ങള്‍ നമ്പി നാരായണന് സര്, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്ഗദീപമായ് പ്രകാശിക്കും.'- ദിലീപ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നമ്പി നാരായണന്റെ വിധിയില്‍ സന്തോഷം രേഖപ്പെടുത്തി നടന്മാരായ സൂര്യ, മാധവന് എന്നിവര്‍ രംഗത്ത് വന്നിരുന്നു. അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കമാകട്ടെ മാധവന് ട്വീറ്റ് ചെയ്തു. മാധവന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് സൂര്യയും വിധിയില്‍ സന്തോഷം രേഖപ്പെടുത്തി. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മാധവന് നായകനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു.
50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ ജയിന് അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു.
1994 നവംബര്‍ 30-നാണ് നമ്പി നാരായണന് ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സി.ബി.ഐ. നല്കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..