പ്രതിസന്ധികളും സങ്കീര്‍ണതകളുമായിരുന്നു നടന്‍ ദിലീപിന് പോയ വര്‍ഷം സമ്മാനിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായതും ജാമ്യം പോലും നിഷേധിക്കപ്പെട്ട് രണ്ട് മാസത്തിലേറെ ജയില്‍ വാസം അനുഭവിച്ചത്തിന്റേയുമെല്ലാം കാഠിന്യം അല്പമെങ്കിലും കുറച്ചത് രാമലീല എന്ന ചിത്രം നല്‍കിയ വിജയമാണ്. വീണ്ടും സിനിമകളുടെ തിരക്കിലേക്കിറങ്ങുന്ന ദിലീപ് ഏറെ നാളുകള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുങ്ങുകയാണ് 

പ്രതിസന്ധിയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും തുടര്‍ന്നും സ്‌നേഹവും കരുതലും അഭ്യര്‍ഥിച്ചും തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് തന്റെ തിരിച്ചു വരവറിയിച്ചത്. ചരിത്രം ചമച്ചവര്‍ക്കും, വളച്ചവര്‍ക്കും, ഓടിച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കുമാണ് കമ്മാരസംഭവം ദിലീപ് സമര്‍പ്പിച്ചിരിക്കുന്നത് 

ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ,
ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടര്‍ന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും,എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. 
വളച്ചവര്‍ക്ക് സമര്‍പ്പിതം. 
ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. 
വളച്ചൊടിച്ചവര്‍ക്ക്...സമര്‍പ്പിതം. 
കമ്മാരസംഭവം

dileep