Devan, Dennis Joseph
അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ദേവൻ. മമ്മൂട്ടി നാകനായെത്തിയ ന്യൂഡൽഹി എന്ന സിനിമയിലെ ട്വിസ്റ്റിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ദേവന്റെ ഓർമക്കുറിപ്പ്
ദേവൻ പങ്കുവച്ച കുറിപ്പ്
ഡെന്നിസ് ജോസഫ് ഇല്ലാതായിരിക്കുന്നു... മലയാളത്തിലെ പവർഫുൾ സിനിമകളുടെ തുടക്കക്കാരൻ...അകലെ ആണെങ്കിലും മനസ്സിൽ എന്നും സജീവമായി തന്നെ ഉള്ള ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ.. പല സിനിമകളും കാണുമ്പോൾ മനസ്സിൽ ഓടിവരാറുണ്ട് ഡെന്നിസ്...ന്യൂ ഡൽഹിക് ശേഷം ഇന്നുവരെ ഈ സിനിമയെ കവച്ചുവെക്കുന്ന ഒരു സിനിമ ഉണ്ടായിട്ടുണ്ടോന്നു സംശയം...
ഡെന്നിസിന്റെ 4 സിനിമകൾ ചെയ്തിട്ടുണ്ട്....അതിൽ "ന്യൂഡൽഹി " എനിക്ക് പ്രിയപ്പെട്ടതാണ്... ഒരുപാടു കടപ്പാടുമുണ്ട് ജോഷിയേട്ടനോടും ഡെന്നിസിനോടും... അതിലെ ക്ലൈമാക്സ് അവസാനനിമിഷത്തിൽ മാറ്റിയത് ഞാൻ ഓർക്കുന്നു... നായകൻ മമ്മൂട്ടി വലിയ ഒരു സംഘട്ടനത്തിനൊടുവിൽ പ്രിന്റിംഗ് പ്രെസ്സിലേക്ക് എന്നെ വലിച്ചെറിയുന്നതാണ് ക്ലൈമാക്സ്..
ഡെന്നിസ് ജോസഫ് ഇല്ലാതായിരിക്കുന്നു... മലയാളത്തിലെ പവർഫുൾ സിനിമകളുടെ തുടക്കക്കാരൻ...അകലെ ആണെങ്കിലും മനസ്സിൽ എന്നും...
Posted by Devan Srinivasan on Monday, 10 May 2021
വല്ലപ്പോളും കാണുമ്പോൾ ഡെന്നിസ് പറയാറുണ്ട് " താൻ വാടോ, വീട്ടിലേക്ക്"... ഒരിക്കലും കഴിഞ്ഞില്ല... മലയാള സിനിമയിലെ എക്കാലത്തെയും ശക്തനായ ഒരു മനുഷ്യനായിരുന്നു ഈ കലാകാരൻ. കാലം കൈകളിലെന്തി നടന്ന മഹാനായ കലാകാരൻ... നമുക്ക് മമ്മുട്ടിയെയും മോഹൻലാലിനെയും സമ്മാനിച്ച കലാകാരൻ...ആ നല്ല കലാകാരന്റെ ഓർമ്മക്ക് മുൻപിൽ നമസ്കരിക്കുന്നു.
ആദരവോടെ
ദേവൻ ശ്രീനിവാസൻ...
Content Highlights : Actor Devan Remembering Denis Joseph New Delhi Movie Climax Mammootty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..