നടൻ വിക്രമിന്റെ മകൾ അക്ഷിതയ്ക്ക് പെൺകുഞ്ഞ് ജനിച്ചു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. 

തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ അജയ് ജ്ഞാനമുത്തുവാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ കോബ്ര ഒരുക്കുന്നത് അജയ് ആണ്. 

പുതിയ റോളിന് ആശംസകൾ വിക്രം സർ...എനിക്കുറപ്പാണ് ഈ കുടുംബത്തിന് ഏറ്റവും കൂളായ മുത്തച്ഛനായിരിക്കും  നിങ്ങൾ... കുഞ്ഞിന് സ്വാ​ഗതം...അജയ് ട്വീറ്റ് ചെയ്തു.

മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. . കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ. മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്.2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം. മലയാളിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്‍റെ ഭാര്യ. വിക്രമിന്റെ മറ്റൊരു മകൻ ധ്രുവ് തമിഴിൽ നടനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു

Content Highlights: Actor Chiyaan Vikrams Daughter Akshitha Gave birth To baby girl