തെലുങ്ക് ന‌ടൻ ചിരഞ്ജീവിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

തന്റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായാണ് ചിരഞ്ജീവി കോവിഡ് ടെസ്റ്റ് നടത്തിയത്.

തനിക്ക് രോ​ഗലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താനുമായി കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ‌ സമ്പർക്കമുണ്ടായവരോട് കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും അദ്ദേഹത്തിന്റേതാണ്. ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിൽ സിനിമയുടെ ചിത്രീകരണം നിർ‌ത്തിവയ്ക്കേണ്ടി വന്നിരുന്നു. കാജൽ അ​ഗർവാളാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോനിഡേല പ്രൊഡക്ഷൻസിന്റെ ബാനറിൽ രാം ചരണാണ് ചിത്രം നിർമിക്കുന്നത്. 

Content highlights : Actor Chiranjeevi tests positive for COVID-19