മോശം സിനിമകളെ പ്രേക്ഷകർ കൈവിടും, ഞാനതിന്റെ ഇരയാണ് -ചിരഞ്ജീവി


ബിംബിസാര, സീതാരാമം, കാർത്തികേയ 2 എന്നീ ചിത്രങ്ങൾ മികച്ച വിജയം സ്വന്തമാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ചിരഞ്ജീവിയുടെ പരാമർശം.

ചിരഞ്ജീവി | ഫോട്ടോ: എ.എഫ്.പി

തെലുങ്കിൽ മെ​ഗാസ്റ്റാർ എന്ന വിശേഷണമുള്ള താരമാണ് ചിരഞ്ജീവി. കൊരട്ടാല ശിവ സംവിധാനം ചെയ്ത ആചാര്യയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. മകനും തെലുങ്കിലെ യുവ സൂപ്പർതാരവുമായ രാം ചരൺ തേജയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. വൻ മുതൽമുടക്കിൽ വന്ന ചിത്രം പക്ഷേ ബോക്സോഫീസിൽ തകർന്നടിഞ്ഞു. ഇതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ചിരഞ്ജീവി.

മോശം സിനിമകളെ പ്രേക്ഷകർ കയ്യൊഴിയുമെന്ന് ഒരു തെലുങ്ക് ചിത്രത്തിൻറെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ പ്രീ-റിലീസ് ചടങ്ങിൽ ചിരഞ്ജീവി വ്യക്തമാക്കി. നല്ല ഉള്ളടക്കമുള്ള സിനിമകൾ കൊടുത്താൽ അവർ തിയേറ്ററുകളിൽ തീർച്ചയായും വരും. ബിംബിസാര, സീതാരാമം, കാർത്തികേയ 2 എന്നീ ചിത്രങ്ങൾ മികച്ച വിജയം സ്വന്തമാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ചിരഞ്ജീവിയുടെ പരാമർശം. മോശം സിനിമയെ രണ്ടാം ദിവസം തന്നെ പ്രേക്ഷകർ കൈവിടുമെന്നും അദ്ദേഹം പറഞ്ഞു. ചിരഞ്ജീവിയുടെ വാക്കുകൾ ഇങ്ങനെ:

''മഹാമാരിക്ക് ശേഷം, തിയറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു എന്നത് സ്ഥിരമായ ആശങ്കയാണ്. എന്നാൽ അവർ തിയറ്ററുകളിൽ വരാൻ ആഗ്രഹിക്കുന്നില്ല എന്നല്ല ഇതിനർത്ഥം. നല്ല സിനിമകളാണെങ്കിൽ അവർ തീർച്ചയായും വരും. ബിംബിസാര, സീതാരാമം, കാർത്തികേയ 2 എന്നിവ തന്നെ ഇതിന് മികച്ച ഉദാഹരണങ്ങൾ. തിരക്കഥയിലും നല്ല ഉള്ളടക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ പ്രേക്ഷകർ സിനിമയെ തിരസ്‌കരിക്കും. സിനിമയുടെ തത്വശാസ്ത്രം തന്നെ മാറി. മോശം സിനിമകൾ റിലീസിൻറെ രണ്ടാം ദിവസം തന്നെ നിരസിക്കപ്പെടും. ഞാനതിൻറെ ഇരകളിലൊരാളാണ്.'' ചിരഞ്ജീവി പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ്ഫാദർ ആണ് ചിരഞ്ജീവിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, സൽമാൻ ഖാൻ, സത്യദേവ്, സമുദ്രക്കനി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഭോലാ ശങ്കർ, രവി തേജയ്ക്കൊപ്പമുള്ള മെ​ഗാ 154 എന്നിവയാണ് പിന്നാലെ വരുന്ന ചിത്രങ്ങൾ.

Content Highlights: actor chiranjeevi about aacharya movie failure, godfather movie, chiranjeevi speech

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented