ഓർത്തുവെയ്ക്കാനും മികച്ചതെന്ന് പറയാനുമുള്ള വേഷം, സുധീഷിനെ അഭിനന്ദിച്ച് ബിജു മേനോൻ


സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രമാണ് സുധീഷിന്റേതായി ഈയിടെ പുറത്തിറങ്ങിയ ചിത്രം. ഇതിലെ കഥാപാത്രത്തേക്കുറിച്ചാണ് ബിജു മേനോന്റെ പോസ്റ്റ്.

ബിജു മേനോൻ, സുധീഷ്

ബാലതാരമായെത്തി നായകനായും സഹനടനായും വ്യത്യസ്ത വേഷങ്ങളിലെത്തിയിട്ടുള്ള നടനാണ് സുധീഷ്. മണിച്ചിത്രത്താഴിലെ കിണ്ടി എന്ന ഒറ്റവേഷത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന നടനാണ് അദ്ദേഹം. മുപ്പത്തിയഞ്ച് വർഷമായി ചലച്ചിത്രരം​ഗത്തുണ്ട് അദ്ദേഹം. ഇപ്പോഴിതാ സുധീഷിനെ വാനോളം പുകഴ്ത്തി നടൻ ബിജു മേനോൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ചർച്ചയാവുകയാണ്.

സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രമാണ് സുധീഷിന്റേതായി ഈയിടെ പുറത്തിറങ്ങിയ ചിത്രം. ഇതിലെ കഥാപാത്രത്തേക്കുറിച്ചാണ് ബിജു മേനോന്റെ പോസ്റ്റ്. ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനിയും സുധീഷിനെ തേടിയെത്തുമെന്നും ബിജു മേനോൻ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം., 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം.ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!

Content Highlights: actor biju menon appreciating sudheesh, sathyam mathrame bodhippikku movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented