ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനായ നടനാണ് ഭരത്. തമിഴില്‍ ബോയ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രമിറങ്ങി തൊട്ടടുത്ത വര്‍ഷമാണ് ആദ്യമലയാളചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് 1000-ഒരു നോട്ട് പറഞ്ഞ കഥ, ലോഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്നീ ചിത്രങ്ങളിലും എത്തിയിരുന്നുവെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം കൂടുതല്‍ സജീവമായത്.
ഭരത് വീണ്ടും മലയാളത്തിലെത്തുകയാണ്. സുനീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന സിക്സ് അവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഭരതിന്റെ തിരിച്ചുവരവ്. ടൊവിനോ തോമസ് സിക്സ് അവേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടു. കൂളിങ് ഗ്ലാസ് ധരിച്ച് ടാറ്റൂ ചെയ്ത കൈയില്‍ തോക്കുമായി രൂക്ഷമായ നോട്ടവുമായി നില്ക്കുന്ന ഭരത് ആണ് പോസ്റ്ററില്‍. പശ്ചാത്തലത്തില്‍ പഴയ വലിയൊരു ഘടികാരം. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
സിനു സിദ്ധാര്‍ഥ് ആണ് സിക്സ് അവേഴ്സിന്റെ ഛായാഗ്രഹകന്. അജേഷ് ചന്ദ്രന്റേതാണ് തിരക്കഥ. അനൂപ് ഖാലിദ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നടന് അനു മോഹനും സിനിമയിലെത്തുന്നുണ്ട്. കൈലാസ് മേനോനാണ് സംഗീതം.
Content Highlights : Six hours new malayalam film poster, actor Bharath, poster released by Tovino Thomas
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..