നടൻ ഭഗത് മാനുവൽ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. 

ഇനിയുള്ള എന്‍റെ യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി..ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം...വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് ഭഗത് കുറിച്ചു. 

ഭഗത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു.ഇരുവർക്കും ഒരു മകൻ ഉണ്ട്.

Bhagath Manuel

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്.പിന്നീട് ഡോക്ടർ ലൗ,തട്ടത്തിൻ മറയത്ത്,ഒരു വടക്കൻ സെൽഫി, ആട് ഒരു ഭീകര ജീവിയാണ്, ഫുക്രി  തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു.
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ക്രാന്തി, ആട് 3 എന്നിവയാണ് ഭഗതിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍

Bhagath Manuel

Content Highlights : Actor Bhagath Manuel got Married