കള്‍ അവന്തികയ്‌ക്കൊപ്പം ഓണം ആഘോഷിക്കുന്ന നടന്‍ ബാലയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത്.

എന്നാല്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും മകള്‍ ബാലയ്‌ക്കൊപ്പം സന്തോഷവതിയല്ലെന്നും മകള്‍ക്ക് ബാലയ്‌ക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടമല്ലെന്നുമുള്ള തരത്തിലുള്ളവയായിരുന്നു. ഇപ്പോള്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ബാല. മകള്‍ക്കൊപ്പമുള്ള പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം ആരോപണങ്ങള്‍ക്ക് മറപടിയുമായി എത്തിയത്. 

ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

യഥാര്‍ഥ സത്യം ഇതാ.. ഈ വീഡിയോ ഞാന്‍ ഇന്നേവരെ പുറത്തു കാണിച്ചിട്ടില്ല... അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന് ഒരു ഭാഷയുണ്ട്. അത് മറ്റുള്ളവര്‍ക്ക് മനസിലാകില്ല. എന്റെ മകളുടെ സന്തോഷത്തെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന സ്‌നേഹമുള്ള നിരവധി പേരുണ്ട് എന്നെനിക്ക് മനസിലായത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. 

ഞാന്‍ പ്രാര്‍ഥിക്കുന്ന ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു, ഞാന്‍ വിശ്വസിക്കുന്ന നിയമ വ്യവസ്ഥയോട് ഞാന്‍ നന്ദി പറയുന്നു, എന്നെ ഉപാധികളില്ലാതെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു 

ഞാന്‍ എന്റെ മകളുടെ അച്ഛനാണ്, ഞാന്‍ അവളെ എന്നെന്നും സന്തോഷവതിയായി കാക്കും ..നന്ദി..ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ബാല കുറിച്ചു. 

Actor Bala

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക.. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. അമൃതയ്‌ക്കൊപ്പമായിരുന്നു മകള്‍ വളര്‍ന്നിരുന്നത്. എന്നാല്‍ ഓണമാഘോഷിക്കാന്‍ ബാലയ്‌ക്കൊപ്പം മകളെ വിട്ടുനല്‍കിയിരുന്നു. ഈ ആഘോഷങ്ങളുടെ വീഡിയോ ആണ് ബാല ആരാധകരുമായി പങ്കുവച്ചത്.

Content Highlights :Actor Bala With Daughter Avanthika Amritha Suresh Bala Daughter