ബാല, ഉണ്ണി മുകുന്ദനൊപ്പം ബാല
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബാലയെ പറ്റിച്ചതാണെന്ന് ഭാര്യ എലിസബത്ത്. ഇവര്‍ ആദ്യമേ പറ്റിക്കുന്നുവെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുന്‍കൂര്‍ തുക മേടിക്കണമെന്നുള്ള തന്റെ വാക്ക് അനുസരിക്കാതെയാണ് ബാല അഭിനയിച്ചതെന്നും എലിസബത്ത് ആരോപിച്ചു.
ബാലയ്ക്ക് എല്ലാവരെയും വിശ്വാസമാണ്. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ണി മുകുന്ദനോട് പണം ചോദിച്ചു. തിരക്ക് പിടിക്കേണ്ട ഡബ്ബിങ് സമയത്ത് നല്കിയാല് മതിയെന്നാണ് പറഞ്ഞത്. എന്നാല്‍ ഡബ്ബിങ് നടക്കുമ്പോള്‍ വാക്ക് തര്‍ക്കമായി. വിനോദ് മംഗലത്ത് മോശമായി സംസാരിച്ചു.ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഇറക്കിവിട്ടുവെന്ന് ബാല ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ബാല ഉണ്ണി മുകുന്ദനെതിരേ രംഗത്ത് വന്നത്. ഉണ്ണി മുകുന്ദന് നിര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരില്‍ പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്ന് ബാലയുടെ ആരോപണം. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എങ്കിലും പണം നല്‍കണമെന്നാണ് ബാല ആവശ്യപ്പെട്ടത്.
ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നാണ് ബാല പറഞ്ഞതെന്ന് ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് പറഞ്ഞു. എന്നാല്‍ സിനിമ ചെയ്തതിന് ബാലയ്ക്ക് 2 ലക്ഷം രൂപ പ്രതിഫലം നല്‍കുകയും ചെയ്തു. മനോജ് കെ ജയനെ ആയിരുന്നു ബാല ചെയ്ത വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റില്ലാത്തതിനെ തുടര്‍ന്ന് മനോജ് കെ ജയന് ചിത്രത്തില്‍ അഭിനയിക്കാനായില്ല. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നതിനാല്‍ അത് ആരു അവതരിപ്പിക്കും എന്ന് സംവിധായകനമടക്കമുള്ളവര്‍ ചര്‍ച്ച ചെയ്തു. ബാലയെ നിര്‍ദ്ദേശിച്ചത് ഉണ്ണി മുകുന്ദനാണ്.
ഛായാഗ്രാഹകന്‍ എല്‍ദോ ഐസക്കിന് പ്രതിഫലം നല്‍കിയില്ല എന്ന് ബാല ആരോപിച്ചിരുന്നു. അതിന് തെളിവായി എല്‍ദോ ഐസക്കിന്റെ ഫോണ്‍ സംഭാഷണം ബാല പുറത്ത് വിട്ടു. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാദമായ ഫോണ്‍ സംഭാഷണം ബാല പുറത്തുവിട്ടതെന്ന് എല്‍ദോ ഐസക് വ്യക്തമാക്കി.. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് എല്‍ദോ ഇക്കാര്യം പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ബാലയുമായുള്ള തന്റെ ഫോണ്‍ സംഭാഷണം ഒരു ചാനലിനോ, ഓണ്‍ലൈന്‍ മീഡിയക്കോ കൊടുത്ത ഇന്റര്‍വ്യൂവിന്റെ ഭാഗമായിട്ടുള്ളതല്ലെന്ന് എല്‍ദോ ഐസക് കുറിച്ചു. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഞാന്‍ മനപൂര്‍വമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാന്‍വേണ്ടിയും നാളിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തില്‍ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
Content Highlights: actor Bala wife Elizabeth Against Unni Mukundan, shefeekkinte santhosham film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..