മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷിക്കരുത്, നമ്മുടെയുള്ളിലെ മൃ​ഗത്തെ മാറ്റണം -ബാല


നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം.

ബാല | ഫോട്ടോ: www.facebook.com/ActorBalaOfficial/photos

ഈ ലോകത്ത് പണം കൊടുത്തോ പേടിപ്പിച്ചോ നേടാൻ കഴിയാത്ത ഒരേയൊരു കാര്യം സ്‌നേഹമാണെന്ന്‌ നടൻ ബാല. മറ്റുള്ളവരെ കഷ്ടപ്പെടുത്തി സന്തോഷിക്കരുതെന്നും പോസിറ്റീവ് എനർജി കൊടുക്കുന്നതിനേക്കാൾ വലിയ കാര്യം വേറെയില്ലെന്നും ബാല പറഞ്ഞു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത തിരുവോണസന്ദേശത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.

സ്നേഹത്തിന് വില സ്നേഹം മാത്രമേയുള്ളൂവെന്ന് ബാല പറഞ്ഞു. സ്നേഹം നേടണമെങ്കിൽ അത് കൊടുത്താലേ നേടാൻ പറ്റൂ. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം നേടാൻ പറ്റില്ല. ഞാൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യമുണ്ട്. നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു, അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെയാളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ? അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണെന്നും താരം പറഞ്ഞു.

"പിന്നെ ഞാൻ പഠിച്ച ഒരു നല്ല കാര്യം എന്നത് മുതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ, അമ്മ-മകൻ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. ആരും പെർഫെക്റ്റല്ല. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. ഞാൻ എൽകെജിയിലേ പഠിച്ച കാര്യമുണ്ട്. ചെറിയ വയസ്സിൽ അപകടമുണ്ടായി പലരുടെയും ജീവിതം മാറിയിട്ടുണ്ട്. അത് ഞാൻ നേരിട്ട് കണ്ട കാര്യം. കുറച്ച് സുഹൃത്തുക്കൾ പോയി നല്ല പോസിറ്റീവ് എനർജി കൊടുത്ത് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന അനുഭവമുണ്ട്. പോസിറ്റീവ് എനർജി കൊടുക്കുന്നതിനേക്കാൾ വലിയ കാര്യം വേറെയില്ല."

എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട്. ചെറുപ്പത്തിൽ കണ്ട് ഏറെ വിഷമിച്ച കാര്യമാണ്. അന്ന് ഞാൻ സ്‌കൂൾ വിട്ടു വരുമ്പോൾ കുറച്ച് പിള്ളേർ കളിച്ചുകൊണ്ടിരിക്കുകയാണ്. ഓനാൻ എന്നൊരു സാധനമുണ്ട്. ഈ കുട്ടികൾ അതിന്മേൽ ക്രാക്കർ വെച്ച് കെട്ടി പൊട്ടിക്കും. അതിലൊരു സന്തോഷം. അപ്പോൾ അതിന്റെ അർഥം എനിക്ക് മനസിലായില്ല. നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി, കഷ്ടപ്പെടുത്തി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനം. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: actor bala video about onam celebration, bala facebook post, bala new video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented