-
കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാലയുടെ നില തൃപ്തികരമാണെന്നുമാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോള്‍ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലാണ് ബാല. ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് കരുതുന്നത്.
ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയ ഉടനെയുണ്ടാകുമെന്ന് ബാല വീഡിയോയിലൂടെ അറിയിച്ചിരുന്നു. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
"എല്ലാവര്‍ക്കും നമസ്‌കാരം. ആശുപത്രിയിലാണ്, നിങ്ങളുടെ മുന്നിലേക്ക് താന്‍ വന്നിട്ട് നാളുകളായി. എലിസബത്തിന്റെ (ഭാര്യയുടെ) നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥനകൊണ്ട് വീണ്ടും വരികയാണ്. മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ." തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ബാല അന്ന് പറഞ്ഞു.
Content Highlights: actor bala underwent liver transplantation surgery, health update


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..