ബാല | PHOTO: FACEBOOK/ ACTOR BALA
അസുഖബാധിതനായിരുന്ന സമയത്ത് പ്രാർഥനകളുമായി ഒപ്പമുണ്ടായിരുന്നവർക്ക് നന്ദിയറിയിച്ച് നടൻ ബാല. താൻ സുഖമായിരിക്കുന്നു എന്നും ബാല പറഞ്ഞു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാല ഇക്കാര്യങ്ങൾ അറിയിച്ചത്.
ജന്മദിനത്തിൽ ലക്ഷക്കണക്കിനാളുകൾ തന്നെ സ്നേഹിക്കുന്ന കാര്യം തിരിച്ചറിഞ്ഞുവെന്ന് ബാല പറഞ്ഞു. ഒരുപാട് കുട്ടികൾ തനിക്ക് വേണ്ടി പ്രാർഥിച്ചു എന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ബാല അറിയിച്ചു. വെെകാതെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും ബാല കൂട്ടിച്ചേർത്തു.
'ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സ്നേഹമാണ്. എന്നെ ഇത്രയും പേര് സ്നേഹിക്കന്നുവെന്ന് ഞാൻ അറിഞ്ഞത് എന്റെ ജന്മദിനത്തിലാണ്. എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. ആ സ്നേഹത്തിന് എല്ലാവർക്കും നന്ദി. സമയം എന്നത് വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിന് മുകളിൽ ഒന്നുണ്ട്, ദെെവത്തിന്റെ അനുഗ്രഹം.
ഒരുപാട് കുട്ടികൾ എനിക്ക് വേണ്ടി പ്രാർഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.
ഈ വീഡിയോയിലൂടെ എല്ലാവരോടും നന്ദി പറയുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും. അടിച്ചുപൊളിക്കാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം. ദെെവം അനുഗ്രഹിക്കട്ടെ', ബാല പറഞ്ഞു.
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ബാലയിപ്പോൾ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്.
Content Highlights: actor bala thanking well wishers for the prayers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..