ബാലയും എലിസബത്തും | ഫോട്ടോ: സ്ക്രീൻഗ്രാബ് | youtu.be/HLBd73f45u0
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽക്കഴിയുന്ന നടൻ ബാലയുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഭാര്യ ഡോ. എലിസബത്ത് ഉദയൻ. യൂട്യൂബ് വീഡിയോയിലൂടെയാണ് എലിസബത്ത് ഈ സന്തോഷവാർത്ത അറിയിച്ചത്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി ബാല ആരോഗ്യം വീണ്ടെടുത്തു വരികയാണ്. താൻ ഇനി കുറച്ചുകാലം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അവർ അറിയിച്ചു.
കഴിഞ്ഞ ഒന്നര രണ്ടു മാസമായി വിഷമിച്ചിരുന്ന സമയമായിരുന്നു. എല്ലാവരുടെയും പ്രാർഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. താൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കുമെന്നും എലിസബത്ത് പറഞ്ഞു.
വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫെയ്സ്ബുക്കിലും യൂട്യൂബിലും ആയി കൊടുത്തു കൊണ്ടിരുന്നത്. കുറച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി വന്നിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാർഥന ആവശ്യമാണ്. മുൻപുളള പോലെ തന്നെ വിഡിയോകൾ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്നതായിരിക്കും.’’ എലിസബത്ത് അറിയിച്ചു
ഗുരുതരമായ കരൾരോഗത്തെത്തുടർന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരൾ പകുത്ത് നൽകാൻ നിരവധിയാളുകളാണ് മുന്നോട്ട് വന്നത്. അതിൽനിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും പ്രേക്ഷകരുമുൾപ്പെടെ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’മാണ് ബാല അവസാനം അഭിനയിച്ച ചിത്രം.
Content Highlights: actor bala's health condition updates, elizabeth bala new video about bala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..