നടൻ ബാലയുടെ പിതാവും നിർമാതാവും സംവിധായകനും അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാർ(72) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാർധക്യ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. ശവസംസ്കാരം ശനിയാഴ്ച ചെന്നൈയിൽ വച്ച് നടക്കും.
അച്ഛന്റെ മരണത്തിന് പിന്നാലെ വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു ബാല. താൻ നടനായതിന് പിന്നിലെ കാരണം അച്ഛനാണെന്ന് പറയുകയാണ് ബാല.
ഞാൻ നടനാവാൻ കാരണം അച്ഛനാണ്. അദ്ദേഹമാണ് എന്റെയുള്ളിലെ കലയെ തിരിച്ചറിഞ്ഞത്. അച്ഛന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുടരെ അന്വേഷിക്കുകയും ചെയ്ത എല്ലാവരോടും എന്റെ കടപ്പാട് അറിയിക്കുന്നു. പ്രിയപ്പെട്ട അച്ഛാ..ഞാൻ അങ്ങയുടെ സ്വപ്നം സഫലമാക്കും. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹത്തിനായി പ്രാർഥിക്കുന്നു...അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ബാല കുറിച്ചു.
One reason I became an actor is my FATHER cos he was the one who recognized the art in me Few minutes before he passed...
Posted by Actor Bala on Friday, 27 November 2020
ചെന്താമരയാണ് ജയകുമാറിന്റെ ഭാര്യ. ബാലയെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്. തമിഴ് ചലച്ചിത്ര സംവിധായകൻ ശിവയാണ് മൂത്ത മകൻ. ഒരു മകൾ, ശാസ്ത്രജ്ഞയാണ്.
സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെൻഡറി എന്നിങ്ങനെ മുന്നൂറ്റമ്പതിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ് ജയകുമാർ.
Content Highlights : Actor Bala's Father, Director, Arunachalam Studio Owner Dr Jayakumar Passed Away