ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ബാല | PHOTO: SCREEN GRAB
ജിമ്മിൽ വർക്ഔട്ട് നടത്തുന്ന വീഡിയോ പങ്കുവെച്ച് നടൻ ബാല. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞുള്ള 57–ാം ദിവസമാണ് താരം ജിമ്മിലെത്തിയിരിക്കുന്നത്. കാഴ്ചക്കാർക്ക് പ്രചോദനമേകുന്ന ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്. ബാലയുടെ ഈ തിരിച്ചുവരവ് ആഗ്രഹിച്ചുവെന്ന് ചിലർ കുറിച്ചു.
‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകവുമാണെന്ന് ബാല കുറിച്ചു. പക്ഷേ താൻ ഇത് ഉപേക്ഷിക്കാൻ പോകുന്നില്ലെന്നും ഒരിക്കലും തോറ്റു കൊടുക്കരുതെന്നും ബാല വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 57–ാം ദിവസം എന്നും നടൻ വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്.
അസുഖബാധിതനായിരുന്ന സമയത്ത് പ്രാർഥനകളുമായി ഒപ്പമുണ്ടായിരുന്നവർക്ക് നന്ദിയറിയിച്ചുകൊണ്ട് ബാല നേരത്തെ എത്തിയിരുന്നു. ജന്മദിനത്തിൽ ലക്ഷക്കണക്കിനാളുകൾ തന്നെ സ്നേഹിക്കുന്ന കാര്യം തിരിച്ചറിഞ്ഞുവെന്ന് ബാല പറഞ്ഞു. ഒരുപാട് കുട്ടികൾ തനിക്ക് വേണ്ടി പ്രാർഥിച്ചു എന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ബാല അറിയിച്ചു. വെെകാതെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും ബാല അന്ന് പറഞ്ഞിരുന്നു.
Content Highlights: actor bala gym workout video after liver transplant surgery


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..