നടൻ ബാലയുടെ വിവാഹ റിസപ്ഷൻ വീഡിയോയും ചിത്രങ്ങളും പുറത്ത്. കുന്ദംകുളം സ്വദേശിനി എലിസബത്ത് ഉദനയാണ് വധു. ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബസു​ഹൃത്ത് കൂടിയാണ്. ഇടവേള ബാബു, മുന്ന സൈമൺ‌ തുടങ്ങിയ താരങ്ങൾ വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.

നേരത്തെ ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് എലിസബത്തിനെ ആദ്യമായി പരിചയപ്പെടുത്തിയത്. പിന്നീട് വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയും ബാല പങ്കുവച്ചിരുന്നു.

ബാലയുടെ രണ്ടാം വിവാഹമാണിത്. ​ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. 2010ൽ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹമോചിതരാകുന്നത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 

content highlights : actor bala and elizabeth udayan wedding reception video and pictures