കൊച്ചി: 'അമ്മ' എന്ന സംഘടനയെ നാല് കഷണമാക്കിയത് W.C.C യെന്ന് നടന്‍ ബാബുരാജ്. എ.എം.എം.എ ഭാരവാഹികള്‍ വിളിച്ച പത്രസമ്മേളനത്തിനിടെയായിരുന്നു ബാബുരാജിന്റെ പരാമര്‍ശം. അമ്മ എന്ന തങ്ങളുടെ സംഘടനയെ പലരും ഇപ്പോള്‍ പറയുന്നത് എ.എം.എം.എ എന്നാണ്. ഇതിന് കാരണം W.C.C ആണെന്നും ബാബുരാജ് ആരോപിച്ചു. 

താന്‍ അവര്‍ക്ക് അനുകൂലമായി സംസാരിച്ചത് പലപ്പോഴും അവര്‍ മനസ്സിലാക്കിയത് വേറെ രീതിയിലാണ്. അക്രമത്തിനിരയായ നടിയോട് അവര്‍ സംസാരിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവര്‍ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണ്.

ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളോട് മറുപടി പറയേണ്ടതുണ്ട്. ഈ മൂന്ന് പേര്‍ക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേള്‍ക്കുന്ന ചീത്തവിളിക്ക് യാതൊരു പരിധിയുമില്ല. അവരെ തിരിച്ചു വിളിച്ചാല്‍ പോലും W.C.C ഇല്ലാതാവില്ലല്ലോ. അവര്‍ തങ്ങളില്‍നിന്നു ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണെന്നും ബാബുരാജ് ആരോപിച്ചു.