-
കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് നടന്‍ ആസിഫ് അലിയും ഭാര്യ സമയും. പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ പകര്‍ന്നുകൊണ്ട് ആസിഫ് തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചതാണ് ഇക്കാര്യം.
'മാര്‍ച്ച് 27 ന് ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ കിച്ചന്‍ ഇന്ന് 3500ല്‍ പരം ആളുകള്‍ക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്...
ആന്റോ ജോസഫ്, സുബൈര്‍, ആഷിക് ഉസ്മാന്‍, ജോജു ജോര്‍ജ്, ഇച്ചായി പ്രൊഡക്ഷന്‍സ്, ബാദുഷ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ കിച്ചന്‍... ഭക്ഷണം കിട്ടാതെ വലയുന്ന ആളുകള്‍ക്ക് ഇതൊരു വലിയ സഹായമായിട്ടുണ്ട്.. കോവിഡ് കൂട്ടായ്മ കിച്ചന് എന്റെ എല്ലാവിധ ആശംസകളും....' ആസിഫിന്റെ കുറിപ്പ് ഇതിനോടകം വൈറലാണ്.
കോവിഡ്-19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കായി തുടങ്ങിയ സംരംഭമാണ് കമ്മ്യൂണിറ്റി കിച്ചണ്‍. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും പുരോഗമിക്കുകയാണ്.
Content Highlights : actor asif ali and wife joins community kitchen corona virus lock down measures


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..