അവള്‍ സുഖമായിരിക്കുന്നു, ദയവു ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭ്യര്‍ഥനയുമായി അനുപം ഖേര്‍


ഏപ്രില്‍ ആദ്യം കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് അനുപം ഖേര്‍ ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടിരുന്നു. 

Image : Instagram

ന്റെ ഭാര്യ മരണപ്പെട്ടു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് നടൻ അനുപം ഖേർ. കിരൺ ഖേർ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും രണ്ടാംഘട്ട കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തുവെന്നും അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദയവായി ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥന കൂടി അനുപം ഖേർ നടത്തുന്നു. ഏപ്രിൽ ആദ്യം കിരൺ ഖേറിന് രക്താർബുദം സ്ഥിരീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് അനുപം ഖേർ ട്വിറ്ററിൽ ഒരു പോസ്റ്റിട്ടിരുന്നു.

മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദമാണ് ബാധിച്ചിരിക്കുന്നതെന്നും മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അനുപം ഖേർ പറഞ്ഞിരുന്നു. മികച്ച ഡോക്ടർമാരുടെ പരിചരണം അവൾക്ക് അനുഗ്രഹമാണെന്നും എല്ലാവരുടേയും പ്രാർഥനയിലൂടെ അവൾ തിരിച്ചുവരുമെന്നും അദ്ദേഹം കുറിച്ചു. അടുത്തിടെയാണ് കിരൺ ഖേർ മരണപ്പെട്ടുവെന്ന രീതിയിലുള്ള തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിച്ചത്. വെള്ളിയാഴ്ചയാണ് അനുപം ഖേറും കുടുംബവും രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയത്. വാക്സിനേഷൻ എടുത്തതിനുശേഷമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Content highlights :actor anupam kher instagram post on his wife kirron khers demise negative news and request

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


iphone

2 min

പത്ത് മാസം മുമ്പ് പുഴയില്‍ വീണ ഐഫോണ്‍ തിരിച്ചുകിട്ടി; വര്‍ക്കിങ് കണ്ടീഷനില്‍

Jun 25, 2022

Most Commented