ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ നല്ല കഥകൾ പറയുന്നു -അനുപം ഖേർ


"ദക്ഷിണേന്ത്യൻ സിനിമകൾക്ക് കുറച്ചുകൂടി ഔചിത്യമുണ്ട്. കാരണം അവർ ഹോളിവുഡ് സിനിമകളെ അനുകരിക്കാറില്ല."

അനുപം ഖേർ | ഫോട്ടോ: എ.എഫ്.പി

ബോളിവുഡിലെ സീനിയർ താരങ്ങളിലൊരാളാണ് അനുപം ഖേർ. സിനിമാ താരമെന്ന നിലയിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്യാറുണ്ട് അദ്ദേഹം. ബോളിവുഡ് സിനിമകളും തെന്നിന്ത്യൻ സിനിമകളും തമ്മിൽ ഒരു താരതമ്യം നടത്തിയിരിക്കുകയാണ് അദ്ദേഹം. ബോളിവുഡ് ഒരു താരത്തിനെ കേന്ദ്രീകരിച്ച് സിനിമാ പാക്കേജുകൾ ഉണ്ടാക്കുമ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ നല്ല കഥകൾ പറയുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ബോളിവുഡ് സിനിമകൾ ബോക്സോഫീസിൽ തകരുകയും തെന്നിന്ത്യൻ സിനിമകൾ ആ സ്ഥാനം കീഴടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കൾക്കുവേണ്ടിയാണ് ഒരുത്പ്പന്നം ഉണ്ടാക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മഹത്തരം എന്ന് തോന്നിക്കുന്ന ഒന്ന് നേടാനാവുക. തെലുങ്ക് ചിത്രങ്ങൾ ചെയ്തപ്പോഴാണ് അത് താൻ പഠിച്ചതെന്നും അനുപം ഖേർ പറഞ്ഞു.

"ഞാൻ തെലുങ്കിൽ മറ്റൊരു ചിത്രം കൂടി ചെയ്തു. തമിഴിൽ ഒരെണ്ണം ചെയ്തു. മലയാളത്തിൽ ഒരു ചിത്രം ചെയ്യാൻ പോകുന്നു. ഞാൻ ബോളിവുഡിനേയും തെന്നിന്ത്യൻ സിനിമകളേയും താരതമ്യം ചെയ്യുകയല്ല. പക്ഷേ ദക്ഷിണേന്ത്യൻ സിനിമകൾക്ക് കുറച്ചുകൂടി ഔചിത്യമുണ്ട്. കാരണം അവർ ഹോളിവുഡ് സിനിമകളെ അനുകരിക്കാറില്ല." അദ്ദേഹം പറഞ്ഞു.

അനുപംഖേർ നായകനായെത്തിയ വിവേക് അ​ഗ്നിഹോത്രി ചിത്രം ദ കശ്മീർ ഫയൽസ് ബോളിവുഡ് ബോക്സോഫീസിൽ അപ്രതീക്ഷിത മുന്നേറ്റമാണുണ്ടാക്കിയത്. നിഖിൽ സിദ്ധാർത്ഥ നായകനായ കാർത്തികേയ 2 ആണ് അനുപം ഖേർ അഭിനയിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തിയ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Content Highlights: actor anupam kher about bollywood movies and south indian movies, karthikeya 2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented