ചെറിയ ഉന്തും തള്ളും മാത്രം, അജ​ഗജാന്തരം തമാശപ്പടമായാണ് പ്ലാൻ ചെയ്തത് -ആന്റണി വർ​ഗീസ്


അങ്കമാലി ഡയറീസ് കഴിഞ്ഞുനിൽക്കുന്ന സമയത്താണ് നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് ഈ കഥപറഞ്ഞതെന്ന് ആന്റണി പറഞ്ഞു.

ആന്റണി വർ​ഗീസ് | ഫോട്ടോ: ജമേഷ് കോട്ടക്കൽ | മാതൃഭൂമി

ലയാളത്തിൽ ആക്ഷൻ സിനിമകൾക്ക് വേറിട്ട മുഖം സമ്മാനിച്ച സംവിധായകനാണ് ടിനു പാപ്പച്ചൻ. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം അർധരാത്രിയിൽ, അജ​ഗജാന്തരം എന്നീ ചിത്രങ്ങളിൽ ആന്റണി വർ​ഗീസ് ആയിരുന്നു നായകൻ. അജ​ഗജാന്തരം എന്ന ചിത്രവുമായി ബന്ധപ്പെട്ട് രസകരമായ ഒരോർമ പങ്കുവെച്ചിരിക്കുകയാണ് നടൻ ആന്റണി വർ​ഗീസ്.

ഒരു കോമഡി ചിത്രമായി ചെയ്യാൻ പദ്ധതിയിട്ടിരുന്ന സിനിമയാണ് അജ​ഗജാന്തരം എന്നാണ് ആന്റണി പറഞ്ഞത്. ക്ലബ് എഫ്.എം സ്റ്റാർ ജാമിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. അങ്കമാലി ഡയറീസ് കഴിഞ്ഞുനിൽക്കുന്ന സമയത്താണ് നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് ഈ കഥപറഞ്ഞതെന്ന് ആന്റണി പറഞ്ഞു.കഥ ഇപ്പോളുള്ളതുപോലെ തന്നെയായിരുന്നു. പ​ക്ഷേ കോമഡിയായിരുന്നു മെയിൻ. ഇടയ്ക്ക് ചെറിയ ഉന്തും തള്ളും. ചെയ്യാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കിച്ചുവിന് എഴുതാൻ ഭയങ്കര മടി. പിന്നെ ഞങ്ങൾ രണ്ടുപേരും വേറെ വേറെ സിനിമകൾ ചെയ്തു. പിന്നീടൊരിക്കൽ കിച്ചു തന്നെയാണ് പറഞ്ഞത് ആ കഥ ലിജോ ചേട്ടൻ വാങ്ങിയെന്ന്.

പക്ഷേ അതിനിടയ്ക്ക് ജല്ലിക്കെട്ട് കയറിവന്നു. മൃ​ഗങ്ങളെ വെച്ചുള്ള രണ്ട് പടം ആകുമല്ലോ എന്നുവിചാരിച്ച് അദ്ദേഹം പറഞ്ഞു കുറച്ചുകഴിഞ്ഞേ കിച്ചുവിന്റെ കഥ ചെയ്യുന്നുള്ളൂ എന്ന്. അങ്ങനെ രണ്ടരവർഷം മുമ്പ് ഈസ്റ്ററിന്റെ സമയത്ത് ഞാൻ കിച്ചുവിനെ ആനയുടെ കഥയുടെ കാര്യം ഓർമിപ്പിച്ചു. തൊട്ടടുത്ത ദിവസം കിച്ചു ലിജോ ചേട്ടന്റെയടുത്ത് നേരിട്ടുപോയി. ലിജോ ചേട്ടനാണ് ഞങ്ങളോട് പടം ചെയ്തോളാൻ പറഞ്ഞത്. അങ്ങനെയാണ് ടിനു ചേട്ടനോട് അജ​ഗജാന്തരത്തിന്റെ കഥ പറയുന്നത്. ആന്റണി വർ​ഗീസ് പറഞ്ഞു.

Content Highlights: Antony Varghese Interview, Antony Varghese on Ajagajantharam Movie, Tinu Pappachan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented