അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വച്ചാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദിചടങ്ങുകളുടെയും വിവാഹ നിശ്ചയത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർ​ഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആന്റണിയെ ആരാധകർ വിളിച്ചിരുന്നതും പെപ്പേ എന്ന പേരിലാണ്.

അജഗജാന്തരം , ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.

contentb highlights : actor antony varghese pepe wedding celebrity wedding