Photo | https:||youtu.be|TzkMQ9R4d1I
അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്സ് ആണ് അനീഷ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആന്റണിയെ ആരാധകർ വിളിച്ചിരുന്നതും പെപ്പേ എന്ന പേരിലാണ്.
അജഗജാന്തരം , ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.
contentb highlights : actor antony varghese pepe ties knot with aneesha celebrity wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..