നടൻ അനൂപ് മേനോന്റെ ഫെയ്സ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍തു. അനൂപ് മേനോന്റെ ചിത്രത്തിന് പകരം മറ്റൊരു ചിത്രമാണ് ഇപ്പോൾ പ്രൊഫൈലിൽ ഉള്ളത്. പേജിന്റെ നാല് അഡ്മിൻമാരെ ഹാക്കർമാർ നീക്കം ചെയ്തു. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിന് 12 ലക്ഷത്തോളം ലൈക്സ് ഉണ്ട്. പേജ് വീണ്ടെടുക്കുന്നതിന് ഫെയ്സ്ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോൻ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ  വ്യക്തമാക്കി. തമാശ വീഡിയോകളാണ് ഇപോള്‍ ഹാക്കര്‍മാര്‍ പേജില്‍ അപ്‍ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോൻ പറയുന്നു.

content highlights : actor anoop menon facebook page hacked