അന്ന ബെൻ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു | photo: special arrangements
ദുബായ്: നടി അന്ന ബെന്നിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച അന്ന ബെന്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ സ്വന്തമാക്കിയിട്ടുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. അർജുൻ അശോകൻ നായകനായെത്തിയ ത്രിശങ്കുവാണ് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം.
ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.
Content Highlights: actor anna ben received uae golden visa
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..