എന്റെ തലച്ചോറിന് സാരമായ അസുഖമാണെന്നാണ് നാട്ടുകാർ പറയുന്നത്, എന്നാൽ സത്യം ഇതൊന്നുമല്ല -അനീഷ് രവി


വർഷാവർഷം ഓണവും ക്രിസ്മസുമൊക്കെ വരുന്നതുപോലെയാണ് തന്റെ അസുഖത്തേക്കുറിച്ചുള്ള വാർത്തകൾ വന്നുപോവുന്നതെന്ന് അനീഷ് രവി

അനീഷ് രവി | ഫോട്ടോ: വിവേക് ആർ നായർ | മാതൃഭൂമി

'നടൻ അനീഷ് രവിക്ക് സംഭവിച്ചത് അറിഞ്ഞോ?' 'മരണത്തെ മുഖാമുഖം കണ്ട് നടൻ അനീഷ് രവി'... ഓൺലൈനിൽ പാറിപ്പറക്കുന്ന ഈ തലക്കെട്ടുകളുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അനീഷ് രവി. തന്റെ തലച്ചോറിന് സാരമായ അസുഖമാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സത്യാവസ്ഥ ഇതൊന്നുമല്ലെന്ന് ​ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ അനീഷ് പറഞ്ഞു.

വർഷാവർഷം ഓണവും ക്രിസ്മസുമൊക്കെ വരുന്നതുപോലെയാണ് തന്റെ അസുഖത്തേക്കുറിച്ചുള്ള വാർത്തകൾ വന്നുപോവുന്നതെന്ന് അനീഷ് രവി പറഞ്ഞു. ഒരിക്കൽ ഡോക്ടേഴ്സ് ഡേക്ക് മറക്കാനാവാത്ത അനുഭവം പങ്കുവെയ്ക്കാനുണ്ടോ എന്നുചോദിച്ച് ഒരു ചാനലിൽ നിന്ന് ഇന്റർവ്യൂവിന് വിളിച്ചു. അപ്പോൾ അവരോടുപറഞ്ഞ ഒരു അസുഖത്തിന്റെ കഥയാണ് ഇങ്ങനെ വളച്ചൊടിച്ച് തന്നെ മാറാരോ​ഗിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

മിന്നുകെട്ട് എന്ന പരമ്പരയിൽ അഭിനയിക്കുന്ന സമയത്ത് അസഹ്യമായ തലവേദനയുണ്ടായിരുന്നു. പല ചികിത്സയും പരീക്ഷിച്ചെങ്കിലും ​ഗുണംചെയ്തില്ല. അങ്ങനെ ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോ സർജനായ ഡോക്ടർ ഈശ്വറിന്റെയടുത്തെത്തി. പതിയെപ്പതിയെ വേദന എന്നെ വിട്ടുപോയി. ഇപ്പോൾ ഞാനതിൽ നിന്ന് പൂർണമായി മുക്തനാണ്. ഇത് പല മാധ്യമങ്ങളിലും വന്നപ്പോൾ എനിക്ക് ട്യൂമറായി മാറി. അനീഷ് പറഞ്ഞു.

കനകൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിക്കാൻ മേക്കപ്പിട്ട ചിത്രമെടുത്താണ് അനീഷ് രവിക്ക് സംഭവിച്ചതുകണ്ടോ എന്ന് ചോദിച്ച് പോസ്റ്റുകളിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദയവലുചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്. തന്നെ ഇതൊന്നും ഒരുതരത്തിലും ബാധിക്കില്ലെങ്കിലും അടുപ്പമുള്ളവരെ ഇത്തരം വാർത്തകൾ ബുദ്ധിമുട്ടിക്കുമെന്നും താരം പറഞ്ഞു.

​(ഗൃഹലക്ഷ്മി 2022 ജൂലൈ 1-15 ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന്)

Content Highlights: actor aneesh ravi about fake newses regarding his health, aneesh ravi interview, aneesh ravi serials


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented