മുരളി ഗോപിയുടെ രചനയിൽ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത പ്രേക്ഷകരിൽ ആവേശവും ആകാംക്ഷ സൃഷ്ടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു അപ്ഡേഷൻ കൂടി എത്തിയിരിക്കുകയാണിപ്പോൾ. മുരളി ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുന്നു. നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിരിക്കുന്നു.

'എന്റെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന് സംവിധാനം ഇദ്ദേഹമാണ്' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ് തീർപ്പ്. ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. എമ്പുരാൻ അടക്കമുള്ള ചിത്രങ്ങളുമായി തിരക്കിലാണ് മുരളി ഗോപി.

Content highlights :actor and script writer murali gopy introduce his mammooty movie director