തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന നടൻ കൃഷ്ണകുമാർ. കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി പറയുന്നതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു

കൃഷ്ണകുമാറിന്റെ കുറിപ്പ്

നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന  സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം എംഎൽഎ ശ്രീ ആന്റണി രാജുവിനും, ശ്രീ പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.

നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ...

Posted by Krishna Kumar on Sunday, 2 May 2021

കൃഷ്ണകുമാറിന്റെ കുറിപ്പിന് ഭാര്യ  സിന്ധു കൃഷ്ണകുമാർ പ്രതികരണം നൽകിയിട്ടുമുണ്ട്. "നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ പ്രയത്നിച്ചു. നിങ്ങളെക്കുറിച്ച് വളരെയേറെ അഭിമാനിക്കുന്നു. നിങ്ങളുടെ മണ്ഡലം നിങ്ങളെ അർഹിക്കുന്നില്ല" എന്നാണ് സിന്ധു മറുപടി നൽകിയത്. 

Sindhu

Content Highlights : Actor and BJP Candidate Krishnakumar on Election Failure