'സ്‌നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി'; കരുത്തോടെ മിഥുന്‍ രമേഷ് വേദിയിലേയ്ക്ക് തിരിച്ചെത്തി


2 min read
Read later
Print
Share

മിഥുൻ രമേശ്, മിഥുൻ പ്രമോദിനൊപ്പം വേദിയിൽ | photo: mathrubhumi, facebook/midhun ramesh

നടനും അവതാരകനുമായ മിഥുന്‍ രമേഷ് ഒരിടവേളയ്ക്ക് ശേഷം വേദിയിലേയ്ക്ക് തിരിച്ചെത്തി. ബെല്‍സ് പാള്‍സിയെന്ന രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളുകളായി സ്‌റ്റേജ് പ്രോഗ്രാമുകളില്‍ നിന്നും വിട്ടുനിന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് മിഥുന്‍ രമേഷ് എത്തിയത്.

കലാഭവന്‍ പ്രജോദും സംഘവും അവതരിപ്പിച്ച മെഗാ എന്റര്‍ടെയിന്‍മെന്റ് ടാലന്റ് ഷോ'യിലാണ് മിഥുന്‍ രമേഷ് പങ്കെടുത്തത്. കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം, സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഒരുപാട് നന്ദിയെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചുകൊണ്ട് മിഥുന്‍ രമേശ് തന്നെയാണ് തിരിച്ചുവരവ് അറിയിച്ചത്. പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും മിഥുന്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ഈയടുത്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ മിഥുന്‍ പറഞ്ഞിരുന്നു. '98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോര്‍മലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്', മിഥുന്‍ രമേശ് വ്യക്തമാക്കി.

മുഖത്തിന്റെ ഒരുവശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരില്‍ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.

അക്യൂട്ട് പെരിഫെറല്‍ ഫേഷ്യല്‍ പാള്‍സി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങള്‍ കാണാം. രോഗത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധര്‍ കരുതുന്നു. ചില വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.

ആഴ്ച്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളില്‍ രോഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്. നേരത്തെ കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന് ഈ അസുഖം വന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മലയാളി സിനിമാ, സീരിയല്‍ താരം മനോജിനും മുന്‍പ് ഈ അസുഖം വന്നിരുന്നു.

Content Highlights: actor anchor midhun ramesh return to stage programs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kamal Haasan

കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റുന്നത് 20 കൊല്ലം മുമ്പ് കമൽ ചിത്രീകരിച്ചു, അൻപേ ശിവത്തിലൂടെ

Jun 4, 2023


Bahubali

1 min

24 ശതമാനം പലിശയ്ക്ക് 400 കോടി കടമെടുത്താണ് ബാഹുബലി നിർമിച്ചത് -റാണ

Jun 4, 2023


Prashanth Neel

1 min

'നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ'; പ്രശാന്ത് നീലിന് പിറന്നാളാശംസയുമായി പൃഥ്വി

Jun 4, 2023

Most Commented