നടി അമല പോളിന്റെ സഹോദരന്‍ അഭിജിത്ത് പോള്‍ വിവാഹിതനായി. അല്‍ക്ക കുര്യനാണ് അഭിജിത്തിന്റെ വധു. 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെയും വിവാഹവിരുന്നിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനാണ് അഭിജിത്ത്. ജോഷി സംവിധാനം ചെയ്ത ഓ ലൈല ഓ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമല്ല അമല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി ഒരുങ്ങിയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം. 

Content Highlights: actress Amala Paul brother Abhijeeth Paul Got married, Viral wedding photos videos