പി എം കെയേഴ്‌സിലേക്ക് 25 കോടി രൂപ നല്‍കിയതിനു പിന്നാലെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ കൂടി നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. മുംബൈ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരുടെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്നാണ് നടന്‍ ധനസഹായവുമായി രംഗത്തെത്തിയത്.

മുംബൈ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ചന്ദ്രകാന്ത് പെന്ദുര്‍കര്‍, സന്ദീപ് സര്‍വ് എന്നിവരാണ് മരണമടഞ്ഞത്. കൊവിഡ് 19 മുംബൈയില്‍ അതീവനാശം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ ജോലിയില്‍ മുഴുകിയിരുന്നവരായിരുന്നു ഇവര്‍. അടിയന്തിരഘടത്തില്‍ ധനസഹായം നല്‍കിയതിന് മുംബൈ പോലീസ് അക്ഷയ്കുമാറിനോട് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. തന്റെ കടമയാണ് നിര്‍വഹിച്ചതെന്ന് നടന്‍ മറുപടി നല്‍കി.

നേരത്തെ ബൃഹദ്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു 3 കോടി രൂപ സംഭാവന നല്‍കിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ മാസ്‌കുകളും ടെസ്റ്റിങ് കിറ്റുകളും എത്തിക്കാനുള്ള പണമാണ് നടന്‍ നല്‍കിയത്. സിനിമകളുടെ റിലീസ് നിര്‍ത്തിവെച്ചതോടെ വെട്ടിലായ മുംബൈയിലെ പ്രമുഖ തീയേറ്റര്‍ ഉടമയെ അക്ഷയ് നേരിട്ടു വിളിച്ച് താന്‍ ധനസഹായം നല്‍കാമെന്ന് അറിയിച്ചിരുന്നു.

akshay kumar

Content Highlights : actor akshay kumar donates 2 crores to mumbai police on the sudden demise of two police constables