-
നാലു കുട്ടികളെ ചിത്രരചന പരിശീലിപ്പിക്കുന്ന ഈ അധ്യാപകനെയും അദ്ദേഹം പറയുന്നത് അച്ചടക്കത്തോടെ കേട്ടിരിക്കുന്ന കുട്ടികളെയും കണ്ടോ? നടന് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്ന ഈ കൗതുകം ജനിപ്പിക്കുന്ന ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്.
അജു തന്റെ നാലു മക്കള്‍ക്കൊപ്പമിരുന്ന് കളിക്കുകയാണ്. ചിത്രരചന പരിചയിപ്പിക്കലാണ് ലക്ഷ്യം. അച്ഛന് ചുമരില്‍ വരച്ച് കാണിച്ചു കൊടുക്കുന്നു. മക്കള്‍ അവരവരുടെ പുസ്തകങ്ങളില്‍ വരച്ചു നോക്കുന്നു. ചിത്രത്തിന് അജു നല്കുന്ന തലക്കെട്ടാണ് അതിലേറെ രസകരം. 'ചിത്രരചന വളരെ സിമ്പിള്‍ അല്ലെ.... ദേ കണ്ടോ... ഇത്രേയുള്ളൂ.'
അഞ്ചു പേരില്‍ കൂടുതല്‍ പേര് കൂട്ടം കൂടുന്നത് ഈ സമയത്ത് ലംഘനമല്ലേയെന്നും ഭിത്തിയില്‍ അടിച്ചിരിക്കുന്ന പെയിന്റേതെന്നും ഇതൊരു നഴ്സറി സ്കൂളായി പ്രഖ്യാപിച്ചുകൂടേയെന്നുമുള്ള രസകരങ്ങളായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
ജുവാന, ഇവാന്, ജേക്ക്, ലൂക്ക് എന്നിങ്ങനെയാണ് അജുവിന്റെ മക്കളുടേ പേര്. 2014ലാണ് അജു വര്‍ഗീസ് അഗസ്റ്റീനയെ വിവാഹം ചെയ്യുന്നത്. അതേ വര്‍ഷം ഒക്ടോബറില്‍ ജുവാന, ഇവാന് എന്നീ ഇരട്ടക്കുട്ടികള്‍ പിറന്നു. പിന്നീട് 2016ലാണ് ജേക്ക്, ലൂക്ക് എന്നീ ഇരട്ടകളുടെ ജനനം.
Content Highlights : actor aju varghese with his twin kids photo viral lockdown painting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..