'തുണിവി'ന്റെ പ്രമോഷനിലേക്കില്ല, നല്ല ചിത്രംതന്നെ അതിന്റെ പ്രമോഷനെന്ന് അജിത്


'തുണിവി'ല്‍ നായികയായെത്തുന്ന മലയാളസിനിമാതാരം മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ച വിവരം പുറത്തുവിട്ടിരുന്നു.

'തുണിവ്' ചിത്രത്തിന്റെ പോസ്റ്റർ Photo: @boney.kapoor / Instagram

ചെന്നൈ: അജിത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുണിവ്'. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ താരം പങ്കെടുക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ' നല്ല സിനിമതന്നെ ഒരു പ്രമോഷനാണ്' എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് താരം.

വന്‍ ബാങ്ക് കവര്‍ച്ച വിഷയമാകുന്ന ത്രില്ലര്‍ ചിത്രമാണ് 'തുണിവെ'ന്നാണ് സൂചന. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം പങ്കെടുക്കുമെന്നതരത്തില്‍ സോഷ്യല്‍മീഡിയയിലടക്കം കിംവദന്തികള്‍ വന്നിരുന്നു. ആരാധകരുടെ അഭ്യര്‍ഥനക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താമെന്നെല്ലാം ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചചെയ്തു.



എന്നാല്‍ 'നല്ല സിനിമതന്നെ അതിന്റെ പ്രമോഷനാണ്' എന്നാണ് താരത്തിന്റെ പബ്ലിസിസ്റ്റ് ട്വീറ്റ് ചെയ്തത്. സ്വന്തം സിനിമകളുടെ എല്ലാ പ്രൊമോഷന്‍ പരിപാടികളില്‍നിന്നും ഒഴിഞ്ഞുമാറുന്ന പതിവ് ശീലത്തില്‍ നിന്ന് താരം മാറാന്‍ പോകുന്നില്ലെന്ന സൂചനയാണ് അജിത്തിന്റെ ട്വീറ്റ് നല്‍കുന്നത്.

'തുണിവി'ല്‍ നായികയായെത്തുന്ന മലയാളസിനിമാതാരം മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ച വിവരം പുറത്തുവിട്ടിരുന്നു. അവസാന ഷെഡ്യൂള്‍ ബാങ്കോക്കില്‍ ചിത്രീകരിക്കുന്ന 'തുണിവ്' അടുത്ത വര്‍ഷം പൊങ്കലിന് റിലീസിനെത്തുമെന്നാണ് കരുതുന്നത്.


Content Highlights: actor ajith's not participated thunivu movie promotion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented