-
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് പരിക്ക്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ബൈക്കില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു.
പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഉടന്‍ സിനിമാ സെറ്റിലെത്തുകയും അജിത്തിനെ പരിശോധിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം അജിത്ത് സെറ്റില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്ത അറിഞ്ഞത് മുതല്‍ അജിത്ത് ആരാധകര്‍ ആശങ്കയിലാണ്. ''ഗെറ്റ് വെല്‍ സൂണ്‍ തല'' എന്ന ഹാഷ്ടടാഗ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.
നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന് ശേഷം അജിത്തും-എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: actor Ajith injured during bike stunt, Valimai movie, H Vinoth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..