ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് സൈക്കിളിൽ യാത്ര നടത്തി തമിഴ് നടൻ അജിത്ത്. സൈക്കിളിസ്റ്റും അജിത്തിന്റെ സുഹൃത്തുമായ സുരേഷ് കുമാർ ആണ് യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

"സെലിബ്രിറ്റിയെന്നാൽ അത് അഭിനേതാവാകട്ടെ, കായികതാരമാകട്ടെ, രാഷ്ട്രീയക്കാരനാകട്ടെ, അങ്ങനെ ആരുമാകട്ടെ... പ്രശസ്തിയോ, അധികാരമോ, പണമോ മാത്രമല്ല. അവരും നമ്മളെ പോലെ സാധാരണക്കാരാണ്. ചിലർ ശ്രദ്ധാകേന്ദ്രമാകാൻ ആ​ഗ്രഹിക്കുന്നവരാകും,എന്നാൽ ചിലർ ഏകാന്തത ആസ്വദിക്കുന്ന സ്വകാര്യ വ്യക്തികളുമാണ്. നിർഭാഗ്യവശാൽ, മിക്കപ്പോഴും സ്വകാര്യത എന്ന അവകരുടെ അവകാശം പരുഷമായി തട്ടിയെടുക്കപ്പെടുന്നു, എല്ലായ്പ്പോഴും, അവരുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങളിൽ പോലും വേട്ടയാടുകയും ബുദ്ധിമുട്ടിക്കുകയും പിന്തുടരുകയും ചെയ്യുന്നു.

‘ തല’ അജിത്തിനൊപ്പമുള്ള 15 വർഷത്തെ അവിസ്മരണീയമായ സൈക്ലിംഗ് പര്യവേഷണങ്ങളിൽ, തന്റെ പ്രിയപ്പെട്ട ഹോബികളിലൊന്നായ സൈക്ലിംഗിൽ ഒരു മണിക്കൂറെങ്കിലും സ്വന്തമാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രയത്നം ഞാൻ കണ്ടതാണ്.
ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ വീണു കിട്ടുന്ന സമയത്ത് അദ്ദേഹം ഇന്ത്യ കാണുന്നു. ഹൈദരാബാദ്, വിശാഖ്, കോയമ്പത്തൂർ, കൂർഗ്, തിരുപ്പതി, കുറച്ച് ഇടങ്ങൾ മാത്രം പരാമർശിക്കുന്നു.

 

പ്രതിബന്ധങ്ങൾക്കിടയിലും സൈക്ലിംഗിൽ അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും കണ്ട് ഞാൻ അമ്പരന്നുപോയി, അദ്ദേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കുകയും ചെയ്തു. ഏതാണ്ട് 30,000 കിലോമീറ്റർ ഞങ്ങളൊന്നിച്ച് സൈക്ലിംങ്ങ് ചെയ്തു. അന്താരാഷ്ട്ര ഭൂപ്രദേശങ്ങളിൽ ഇനിയും ആയിരക്കണക്കിന് ദൂരം പോകാൻ ആ​ഗ്രഹിക്കുന്നു. അദ്ദേഹത്തിൽ നിന്ന് ഞാൻ മനസിലാക്കിയ കാര്യം ഇതാണ് ഒരു ഹോബി എന്നത് ഒരാളുടെ ജീവിതത്തിൽ വളരെ പ്രധാനമാണ് അതുപോലെ തന്നെ അച്ചടക്കം നമ്മുടെ ജീവിതം എളുപ്പമാക്കുന്നു." അജിത്തിന്റെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് കുമാർ കുറിച്ചു.

സിനിമയ്ക്ക് പുറമേ സാഹസികത ഇഷ്ടപ്പെടുന്നയാളാണ് അജിത്ത്. ബൈക്ക് റേസ്, കാർ റേസ്, സൈക്കിളിംഗ്, എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക.


Content Highlights : Actor Ajith Cycling From Chennai to Kolkatta